Tuesday, August 25, 2009

ബാലശാസ്ത്ര പരീക്ഷ - ഒറ്റവാക്കില്‍

ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അറിയാമെങ്കില്‍ കമന്റ്‌ ആയി അയക്കുക ?

ചോദ്യങ്ങള്‍ ; ഒറ്റവാക്കില്‍
1. 2009 ന്റെ പ്രത്യേകത ?
2. നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യന്‍ കൃതി ?
3. മഹാത്മാ ഗാന്ധി രചിച്ച ഏറ്റവും ചെറിയ കൃതി ?
4. നമ്മുടെ കേന്ദ്ര മന്ത്രി സഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗം
5. തമാശ ഏത് സംസ്ഥാനത്തിന്റെ കലരൂപമാണു ?
6. ആരുടെ അത്മകഥയാണു ആത്മകഥ ?
7. എന്താണ് ശിലതൈലം ?
8. ബഹുനേത്ര എന്ന് പേരുള്ള സ്ഥലം ?
9. ക്രിസ്മസ് രോഗം എന്ന് അറിയപ്പെടുന്നത് ഇതിനെയാണ് ?
10. എന്താണ് റോക്ക് കോട്ടണ്‍ ?
11. റോഡ്‌ റണ്ണര്‍ എന്നാലെന്ത്‌ ?
12. ഏത് വൃക്ഷവുമായി ബന്ധപ്പെട്ടതാണ് യൂക്കാലി ?
13. ഏറ്റവും ചെറിയ കൃത്രിമോപഗ്രഹം ?
14. എന്നാണ് ആസ്മ ദിനം ?
15. എന്താണ് കണ്ണീര്‍ വാതകം ?
16. പ്രസവിക്കുന്ന അച്ഛന്‍ ഏത് ?
17. ദേശീയ അക്ഷയ ഊര്‍ജ്ജദിനം ?
18. ആഗോളവിത്തറ എവിടെ സ്ഥിതി ചെയ്യുന്നു ?
19. ആവഡി എന്ന പേരിന്റെ പൂര്‍ണ്ണ രൂപം എന്ത് ?
20. ആഗോളതാപനം മൂലം ഭൂമുഖത്ത് നിന്നും അപ്രതക്ഷമായ ആദ്യ ജീവി ?
21. രണ്ട ജില്ലകള്‍ മാത്രം ഉള്ള ഇന്ത്യന്‍ സംസ്ഥാനം ?
22. കേരളത്തില്‍ ഏറ്റവും കുറവ്‌ മഴ ലഭിക്കുന്ന സ്ഥലം ?
23. ഇന്ത്യയുടെ ആദ്യത്തെ വനിതാ സ്പീക്കര്‍ ?
24. ഇതിനെയാണ് അല്ബുതലോഹം എന്ന് പറയുന്നത് ?
25. ഒരു മനുഷ്യഷിശുവിന്റെ പാല്പ്പല്ലുകളുടെ എണ്ണം എത്ര ?

Read more...

ഗലീലിയോവിനു ജന്മദിനാശംസകള്‍


ഏതാണ്ട് 1564 ഫെബ്രുവരി 15-നാണ് ഗലീലിയോ ജനിച്ചത്‌. ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഒരു ഇറ്റലിക്കാരന്‍. 350 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഭൂമിയോടു വിട വാങ്ങിയിട്ടും അദ്ദേഹത്തെ ഇന്നു മികച്ച ശാസ്ത്രജ്ഞന്മാരുടെ പട്ടികയിലാണ് കൂട്ടുന്നത്. നാം ശരി എന്ന് കരുതുന്ന പല പ്രകൃതി നിയമങ്ങളും തെറ്റാണു എന്ന് തെളിയിച്ചത്‌ അദ്ദേഹമാണ്. ഗലീലിയോ ഒരു ഗണിതജ്ഞനായ കച്ചവടക്കാരന്റെ മകനായിരുന്നു. സംഗീതത്തിലും ചിത്രമെഴുത്തിലും തല്പരനായിരുന്ന ഈ കുട്ടി ശാസ്ത്രീയ കളിപ്പാട്ടങ്ങളുണ്ടാക്കി കുട്ടിക്കാലത്ത് കളിച്ചു. നിരീക്ഷണശീലം അന്നേയുണ്ടായിരുന്നു. ഒരിക്കല്‍ പ്രാര്‍ത്ഥിക്കാന്‍ പോയ നേരത്ത് പള്ളിയില്‍ ചങ്ങലയില്‍ തൂങ്ങിയ തട്ടില്‍ മെഴുകുതിരി കത്തിക്കുന്നത് കണ്ടു. വിട്ടപ്പോള്‍ ചങ്ങല ആടുകയുണ്ടായി. കൂടുതല്‍ നേരം ആടുമ്പോള്‍ ആടുന്ന ദൂരം കുറഞ്ഞുവരുന്നത് ഗലീലിയോ ശ്രദ്ധിച്ചു. ദൂരം കുറയുമെങ്കിലും ആട്ടത്തിനെടുക്കുന്ന സമയം കുറയുന്നില്ലെന്ന് തോന്നി. അന്നു സമയം നോക്കാന്‍ വാച്ചില്ലായിരുന്നു. എങ്കിലും പരീക്ഷിച്ചു നോക്കാന്‍ നാടിമിടിപ്പുകള്‍ എണ്ണിനോക്കി. തന്റെ ആശയം ശരിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇത് വച്ചുകൊണ്ടാണ് അദ്ദേഹം പെന്‍ഡുലം നാഴികമണി വികസിപ്പിച്ചെടുത്തത്. ഗലീലിയോ ലോകത്തെ ഞെട്ട്ടിച്ച ഒരു കണ്ടുപിടിത്തം ആണ് ദൂരദര്‍ശിനി. ദൂരദര്‍ശിനിയെ കുറിച്ച് :ഒരു കുഴലിനുള്ളില്‍ ഉത്തല, അവതല ലെന്‍സുകള്‍ 14 ഇഞ്ചോളം ദൂരത്തില്‍ സ്ഥാപിച്ച്‌ അതിലൂടെ നോക്കിയാല്‍ അകലെയുള്ള വസ്‌തുക്കള്‍ അടുത്ത കാണാം എന്ന്‌ ആരോ കണ്ടെത്തി. 'ചാരക്കണ്ണാടി' എന്ന്‌ പേരിട്ട ഉപകരണം പെട്ടെന്ന്‌ പ്രചരിച്ചു. ഹേമന്തത്തില്‍ ഫ്രാങ്ക്‌ഫര്‍ട്ടില്‍ അജ്ഞാതനായ ഒരു വില്‍പ്പനക്കാരന്‍ ചാരക്കണ്ണാടിയുമായെത്തി. 'ദൂരെയുള്ളവ കാണാന്‍ കഴിയുന്ന ഉപകരണ'ത്തിന്‌ പേറ്റന്റ്‌ വേണം എന്നു കാണിച്ച്‌ ഹോളണ്ടില്‍ മിഡില്‍ബര്‍ഗില്‍ നിന്നുള്ള കണ്ണടനിര്‍മാതാവ്‌ ഹാന്‍സ്‌ ലിപ്പെര്‍ഷെ ഹേഗിലെ അധികാരികള്‍ക്ക്‌ മുമ്പില്‍ 1608 ഒക്ടോബര്‍ രണ്ടിന്‌ അപേക്ഷ നല്‍കി. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഇതേ ഉപകരണത്തിന്‌ പേറ്റന്റ്‌ ആവശ്യപ്പെട്ട്‌ മറ്റ്‌ രണ്ട്‌ പേര്‍ കൂടി അപേക്ഷ സമര്‍പ്പിച്ചു. ഹോളണ്ടിലെ അല്‍ക്ക്‌മാറില്‍ നിന്നുള്ള ജേക്കബ്ബ്‌ ആഡ്രിയേന്‍സൂന്‍, മിഡില്‍ബര്‍ഗില്‍ നിന്ന്‌ തന്നെയുള്ള മറ്റൊരു കണ്ണടനിര്‍മാതാവായ സക്കറിയാസ്‌ ജാന്‍സ്സെന്‍ എന്നിവരായിരുന്നു പുതിയ അപേക്ഷകര്‍. ഒരേ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന്‌ ഒന്നിലേറെ അപേക്ഷകരെത്തിയതോടെ, അത്‌ പേറ്റന്റ്‌ അര്‍ഹിക്കുന്നില്ലെന്ന നിഗനമത്തില്‍ സ്റ്റേറ്റ്‌സ്‌ ജനറല്‍ എത്തി.

ചാരക്കണ്ണാടിയെക്കുറിച്ച്‌ ഗലീലിയോ കേള്‍ക്കുന്നത്‌, 1609 ജൂലായില്‍ വെനീസ്‌ സന്ദര്‍ശിക്കുന്ന വേളയിലാണ്‌. ദൂരെയുള്ള വസ്‌തുക്കള്‍ അടുത്തു കാണാന്‍ കഴിയുന്ന ഉപകരണത്തിന്റെ വാണിജ്യ, സൈനിക സാധ്യതകളെക്കുറിച്ചാണ്‌ ഗലീലിയോ ആദ്യം ചിന്തിച്ചത്‌. ചാരക്കണ്ണാടിയെ തനിക്ക്‌ ഗുണകരമാക്കി മാറ്റുന്നതെങ്ങനെ എന്ന ചിന്തയോടെ വെനീസില്‍ കഴിയുമ്പോള്‍, ആഗസ്‌തില്‍, ഒരു ഡച്ചുകാരന്‍ ചാരക്കണ്ണാടിയുമായി പാദുവയിലെത്തിയതായി അറിഞ്ഞു. ഗലീലിയോ തിടുക്കത്തില്‍ പാദുവയില്‍ എത്തുമ്പോഴേക്കും ഡച്ചുകാരന്‍ അവിടംവിട്ട്‌ വെനീസിലെത്തിയിരുന്നു. നിരാശനായ ഗലീലിയോ സ്വന്തമായി ചാരക്കണ്ണാടി നിര്‍മിക്കാന്‍ തീരുമാനിച്ചത്‌ അങ്ങനെയാണ്‌. പരീക്ഷണങ്ങള്‍ക്കും മറ്റുമായി ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ അതിവിദഗ്‌ധനായ അദ്ദേഹം, വെറും കേട്ടറിവ്‌ വെച്ചുകൊണ്ടുതന്നെ അതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ദൂരദര്‍‍ശിനി 24 മണിക്കൂറിനുള്ളില്‍ തന്റെ വര്‍ക്ക്‌ഷോപ്പില്‍ രൂപപ്പെടുത്തി. മാസം തന്നെ പത്തുമടങ്ങ്‌ ശേഷിയുള്ള ദൂരദര്‍‍ശിനി നിര്‍മിച്ച്‌ വെനീസിലെത്തി സെനറ്റിന്‌ മുന്നില്‍ അത്‌ പ്രവര്‍ത്തിപ്പിച്ചു കാട്ടി. പ്രകടനം വന്‍വിജയമായി. വെനീസ്‌ രാജാവും സെനറ്റും ഗലീലിയോയുടെ ശമ്പളം പ്രതിവര്‍ഷം ആയിരം ക്രൗണ്‍ ആയി വര്‍ധിപ്പിച്ചു. ഒക്ടോബറില്‍ ദൂരദര്‍‍ശിനിയുമായി ഫ്‌ളോറന്‍സിലും ഗലീലിയോ പര്യടനം നടത്തി. തന്റെ പൂര്‍വവിദ്യാര്‍ഥികൂടിയായ കോസിമോ രണ്ടാമന്‍ പ്രഭുവിന്‌ മുന്നില്‍ ഉപകരണത്തിന്റെ സവിശേഷതകള്‍ ഗലീലിയോ കാട്ടിക്കൊടുത്തു.

അത്ഭുതകരമായ ആ ഉപകരണം ആകാശനിരീക്ഷണത്തിനുള്ളതായി ആദ്യം ഗലീലിയോയ്‌ക്ക്‌ തോന്നിയിരുന്നില്ല; കോസിമോ രണ്ടാമന്‍ പ്രഭുവിന്‌ അതുപയോഗിച്ച്‌ ചന്ദ്രപ്രതലത്തിലെ കുന്നുകളും ഗര്‍ത്തങ്ങളും കാട്ടിക്കൊടുത്തെങ്കിലും. 1609 നവംബറായപ്പോഴേക്കും 20 മടങ്ങ്‌ ശേഷിയുള്ള ദൂരദര്‍‍ശിനി നിര്‍മിക്കുന്നതില്‍ ഗലീലിയോ വിജയിച്ചു. നവംബര്‍ 30-ന്‌ പാദുവയില്‍ തന്റെ അപ്പാര്‍ട്ട്‌മെന്റിന്‌ പിന്നിലെ പൂന്തോട്ടത്തിലേക്ക്‌ ദൂരദര്‍‍ശിനിയുമായി ഗലീലിയോ ഇറങ്ങി. എഴുതാനും വരയ്‌ക്കാനും പാഡും പേനയുമൊക്കെ ഒപ്പം കരുതിയായിരുന്നു. ദൂരദര്‍‍ശിനി അന്ന്‌ ചന്ദ്രന്‌ നേരെ തിരിച്ചു, കണ്ട കാര്യങ്ങള്‍ കുറിച്ചു വെയ്‌ക്കാനും സ്‌കെച്ച്‌ ചെയ്യാനും തുടങ്ങി... അതോടെ വെറുമൊരു കളിപ്പാട്ടമോ നാവിക ഉപകരണമോ അല്ലാതായി ടെലസ്‌കോപ്പ്‌ മറി. പ്രപഞ്ചത്തെ അറിയാനുള്ള ശക്തമായ ഉപാധിയായി ആ രാത്രികൊണ്ട്‌ ചാരക്കണ്ണാടിക്ക് പരിണാമം സംഭവിച്ചു. ലോകം മാറാന്‍ തുടങ്ങിയത്‌ ആ രാത്രിയാണ്‌. 1637 ല്‍ അദ്ദേഹത്തിന്റെ കാഴ്ച പൂര്‍ണ്ണമായും നശിച്ചു. 1642 ല്‍ മഹാനായ ഇദ്ദേഹം നമ്മുടെ ഈ ലോകത്തോട്‌ വിടവാങ്ങി.

Read more...